Facebook-ൽ നിന്നുള്ള WhatsApp, ഒരു സൗജന്യ മെസേജിംഗ്, വീഡിയോ കോളിംഗ് ആപ്പ് ആണ്. 180-ലധികം രാജ്യങ്ങളിലെ 2 ബില്യണിലേറെ ആളുകൾ ഇത് ഉപയോഗിക്കുന്നു. ഇത് ലളിതവും വിശ്വസ്‌തവും സ്വകാര്യവുമായതിനാൽ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും എളുപ്പത്തിൽ സമ്പർക്കം പുലർത്താം. യാതൊരു വിധ സബ്‌സ്ക്രിപ്ഷൻ ഫീസുമില്ലാതെ*, കണക്ഷന് വേഗത കുറവാണെങ്കിൽ പോലും മൊബൈലിലും ഡെസ്ക്ടോപ്പിലും ഉടനീളം WhatsApp പ്രവർത്തിക്കുന്നു.
ലോകമെമ്പാടും സ്വകാര്യ മെസേജിംഗ്
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ സ്വകാര്യ മെസേജുകളും കോളുകളും ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങളുടെ ചാറ്റുകൾക്ക് പുറത്തുള്ള ആർക്കും, WhatsApp-ന് പോലും അവ വായിക്കാനോ കേൾക്കാനോ കഴിയില്ല.
ലളിതവും സുരക്ഷിതവുമായ കണക്ഷനുകൾ, ഉടനടി
നിങ്ങൾക്ക് വേണ്ടത് ഫോൺ നമ്പർ മാത്രമാണ്, ഉപയോക്തൃനാമങ്ങളോ ലോഗിനുകളോ ആവശ്യമില്ല. നിങ്ങളുടെ കോൺടാക്റ്റുകളിൽ ആരൊക്കെ WhatsApp-ലുണ്ടെന്ന് പെട്ടെന്ന് കണ്ട് അവർക്ക് മെസേജ് അയച്ച് തുടങ്ങാം.
ഉയർന്ന നിലവാരമുള്ള വോയ്‌സ്, വീഡിയോ കോളുകൾ
8 ആളുകളുമായി വരെ സൗജന്യമായി* സുരക്ഷിത വീഡിയോ, വോയ്‌സ് കോളുകൾ ചെയ്യൂ. വേഗതയില്ലാത്ത കണക്ഷനുകളിൽ പോലും നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് സേവനം ഉപയോഗിച്ച് മൊബൈലുകളിൽ ഉടനീളം നിങ്ങളുടെ കോളുകൾ പ്രവർത്തിക്കുന്നു.
സമ്പർക്കം പുലർത്താൻ നിങ്ങളെ സഹായിക്കുന്നതിനായി ഗ്രൂപ്പ് ചാറ്റുകൾ
നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തൂ. ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്ത ഗ്രൂപ്പ് ചാറ്റുകൾ നിങ്ങളെ മൊബൈലിലും ഡെസ്ക്ടോപ്പിലും ഉടനീളം മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ പങ്കിടാൻ അനുവദിക്കുന്നു.
തത്സമയം കണക്റ്റഡ് ആയിരിക്കൂ
നിങ്ങളുടെ വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിലുള്ളവരുമായി മാത്രം നിങ്ങളുടെ ലൊക്കേഷൻ പങ്കിടൂ, ഏത് സമയത്തും പങ്കിടുന്നത് നിർത്തൂ. അല്ലെങ്കിൽ വേഗത്തിൽ കണക്റ്റ് ചെയ്യാൻ ഒരു വോയ്‌സ് മെസേജ് റെക്കോർഡ് ചെയ്യൂ.
സ്റ്റാറ്റസിലൂടെ ദൈനംദിന നിമിഷങ്ങൾ പങ്കിടൂ
24 മണിക്കൂറിനുശേഷം അദൃശ്യമാകുന്ന ടെക്‌സ്‌റ്റ്, ഫോട്ടോകൾ, വീഡിയോ, GIF അപ്‌ഡേറ്റുകൾ പങ്കിടാൻ സ്റ്റാറ്റസ് നിങ്ങളെ അനുവദിക്കുന്നു. സ്‌റ്റാറ്റസ് പോസ്‌റ്റുകൾ നിങ്ങളുടെ എല്ലാ കോൺടാക്‌റ്റുകളുമായും പങ്കിടണോ അതോ തിരഞ്ഞെടുത്തവരുമായി മാത്രം പങ്കിടണോയെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങളുടെ കൈത്തണ്ടയിൽ നിന്ന് തന്നെ സംഭാഷണങ്ങൾ തുടരാനും സന്ദേശങ്ങൾക്ക് മറുപടി നൽകാനും കോളുകൾ എടുക്കാനും നിങ്ങളുടെ Wear OS വാച്ചിൽ WhatsApp ഉപയോഗിക്കൂ. കൂടാതെ, നിങ്ങളുടെ ചാറ്റുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാനും ടൈലുകളും സങ്കീർണതകളും പ്രയോജനപ്പെടുത്തുക.
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 5 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്
watchവാച്ച്
laptopChromebook
tablet_androidടാബ്ലെറ്റ്
4.4
203M റിവ്യൂകൾ
5
4
3
2
1
Anie George
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, മേയ് 8
good
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
Subash KG
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, മേയ് 5
എനിക്കിതുവരെ ഒരു അനുഭവം ഒള എന്ന് പറഞ്ഞു കൊണ്ട്
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
mohamedhassan Hassan
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
റിവ്യൂ ചരിത്രം കാണിക്കുക
2025, ഏപ്രിൽ 25
Hishi
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
പുതിയതെന്താണ്
• അയച്ച് 15 മിനിറ്റ് വരെ നിങ്ങൾക്ക് ഇപ്പോൾ മെസേജുകൾ എഡിറ്റ് ചെയ്യാം. ആരംഭിക്കുന്നതിന് ഒരു മെസേജിൽ ദീർഘനേരം അമർത്തി "എഡിറ്റ് ചെയ്യുക" തിരഞ്ഞെടുക്കുക. • ഗ്രൂപ്പ് ചാറ്റുകൾ, അംഗങ്ങളുടെ പ്രൊഫൈൽ ഫോട്ടോ കാണിക്കും.
വരുന്ന ആഴ്ചകളിൽ ഈ ഫീച്ചറുകൾ അവതരിപ്പിക്കപ്പെടും. WhatsApp ഉപയോഗിക്കുന്നതിന് നന്ദി!